കേരളം

kerala

ETV Bharat / state

തരം പോലെ വർഗീയത പറയും, കോടിയേരി പറയുന്നത് മൂന്നാംകിട വർത്തമാനം: വിഡി സതീശൻ - കൊവിഡ് കാലത്ത് വർഗീയത പറയുന്നു

കൊവിഡ് കാലത്ത് വർഗീയത പറഞ്ഞ് നടക്കുകയാണ് കോടിയേരിയെന്നും വിഡി സതീശൻ വിമർശിച്ചു

vd satheesan on kodiyeri  kerala politics latest news  കോടിയേരിയെ വിമർശിച്ച് വിഡി സതീശൻ  കൊവിഡ് കാലത്ത് വർഗീയത പറയുന്നു  ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം
വിഡി സതീശൻ

By

Published : Jan 18, 2022, 12:58 PM IST

Updated : Jan 18, 2022, 1:32 PM IST

തിരുവനന്തപുരം: തരം പോലെ വർഗീയത പറയുന്ന നോവൽ കഥാപാത്രമായ പാഷാണം വർക്കിയെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മൂന്നാംകിട വർത്തമാനമാണ് കോടിയേരി പറയുന്നത്. ചരിത്രത്തിൽ ഇതുവരെ ഒരു നേതാവും ഇത്തരത്തിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടില്ല.

കോൺഗ്രസിനെ വിമർശിക്കുന്നതിന് മുമ്പ് സിപിഎം സ്വന്തം കണ്ണാടി നോക്കണം. ആരൊക്കെയാണ് അവരുടെ നേതാക്കൾ എന്ന് നോക്കണം. അത് നോക്കിയിട്ട് മറ്റ് പാർട്ടിയെ ചികിത്സിച്ചാൽ മതി. വർഗീയത പറയാൻ മുഖ്യമന്ത്രിയുമായി കോടിയേരി മത്സരിക്കുകയാണ്.

വിഡി സതീശൻ

ഇതാണോ കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്ന് ആലോചിക്കണം. കൊവിഡ് കാലത്ത് വർഗീയത പറഞ്ഞ് നടക്കുകയാണ്. ഇതല്ല കേരളത്തിന് ആവശ്യം. വർഗീയ കക്ഷികളേക്കാൾ വർഗീയതയാണ് സിപിഎം പറയുന്നത്.

ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം. ഇത് ജനം മനസിലാകും. മതവും ജാതിയും നോക്കിയല്ല നേതാക്കൾ വരുന്നത്. സിൽവർ ലൈൻ അടക്കം സർക്കാർ പ്രതിരോധത്തിലാകുന്ന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ വിവാദം. ഈ കുഴിയിൽ കോൺഗ്രസ് വീഴില്ല.

സർക്കാരിനെതിരായ വിമർശനങ്ങൾ ഉന്നയിക്കുക തന്നെ ചെയ്യും. കോൺഗ്രസിന്‍റെ കാര്യം നോക്കാൻ കോൺഗ്രസിനറിയാം. കോടിയേരി അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.

ALSO READ കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനമെന്നത് വ്യാജ പ്രചാരണം; നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ഗതാഗത മന്ത്രി

Last Updated : Jan 18, 2022, 1:32 PM IST

ABOUT THE AUTHOR

...view details