തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും നരഹത്യയിൽ നിന്ന് ഒഴിവാക്കിയത് സർക്കാരിന്‍റെ വീഴ്‌ച കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സർക്കാരും പൊലീസും ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടാനുള്ള ഒത്താശ ചെയ്‌തു കൊടുക്കുകയാണ് ചെയ്‌തത്. മദ്യപിച്ചു എന്നതിന്‍റെ പരിശോധന പോലും നടന്നില്ല.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു: വി ഡി സതീശന്‍ - വി ഡി സതീശന്‍
മദ്യപിച്ചു എന്നതിന്‍റെ പരിശോധന പോലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
'മദ്യപിച്ചു എന്നതിന്‍റെ പരിശോധന പോലും നടന്നില്ല, ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു': വി ഡി സതീശന്‍
തുടക്കം മുതൽ തന്നെ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിന്‍റെ പരിണിതഫലമാണ് ഇപ്പോൾ ഉണ്ടായ കോടതി നടപടി. കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ നൽകുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഇങ്ങനെയാണ് സംസ്ഥാനത്ത് നീതി നടപ്പാക്കുന്നത് എന്നത് സങ്കടകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.