കേരളം

kerala

ETV Bharat / state

'സ്ഥിരതയില്ലാത്ത നിലപാടിന്‍റെ പേരോ വൈരുധ്യാത്മക ഭൗതികവാദം' ; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി.സതീശൻ

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ വി.ഡി.സതീശന്‍റെ രൂക്ഷ വിമർശനം

vd satheesan fb post  kerala politics latest news  സിപിഎമ്മിനെ പരിഹസിച്ച് വി.ഡി.സതീശൻ  വി.ഡി.സതീശന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  കേരള വാർത്തകള്‍
വി.ഡി.സതീശൻ

By

Published : Dec 29, 2021, 1:31 PM IST

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ഞങ്ങള്‍ എതിര്‍ക്കും. എന്നാല്‍ കേരളത്തില്‍ അത് നടപ്പാക്കുമെന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്ന് സതീശന്‍ പരിഹസിച്ചു.

മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രയിന്‍ പദ്ധതിയെ എതിര്‍ക്കും. അതിനായി അവിടുത്തെ ലോക്കല്‍ കമ്മിറ്റി, അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ അത് മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പൊളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്ഠ്യേനയാണ് എതിര്‍ക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യം മാറി.

ചര്‍ച്ചയില്ല പഠനമില്ല ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും, പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്.

ALSO READ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : കള്ളനെന്ന് കരുതിയെന്ന് ലാലന്‍ ; വിശദ പരിശോധനയ്ക്ക് പൊലീസ്

പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നവരാണ്. എന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തും. ഇതിന്‍റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം? മുംബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കും.

എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോര്‍ക്കണമെന്നും സതീശന്‍ പരിഹസിക്കുന്നു.

ALSO READ ഘര്‍ വാപസിയുമായി വിഎച്ച്പി : 250 ക്രിസ്‌ത്യൻ കുടുംബങ്ങള്‍ക്ക് മതം മാറ്റം

ABOUT THE AUTHOR

...view details