കേരളം

kerala

ETV Bharat / state

സാധാരണക്കാരന്‍റെ പോക്കറ്റടിക്കുകയാണ് സർക്കാർ, അന്യായമായി വര്‍ധിപ്പിച്ച കെട്ടിട പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണം: വിഡി സതീശന്‍ - vd satheesan

സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയ ബജറ്റ് നിർദേശം പ്രാബല്യത്തിൽ വന്നതോടെ ജനങ്ങൾ വിലക്കയറ്റത്തിൽ വലയുകയാണ്. ഇതിനൊപ്പമാണ് സസംസ്ഥാനത്ത് കെട്ടിട പെര്‍മിറ്റ് നിരക്കും വര്‍ധിപ്പിച്ചത്.

കെട്ടിട പെര്‍മിറ്റ് ഫീസ്  Building Permit Fees  Building Permit Fees hike  Building Permit Fees hike kerala  കെട്ടിട പെര്‍മിറ്റ് ഫീസ് വർധന  VD Satheeshan  കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന പിന്‍വലിക്കണം  Increase in building permit fee  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  വിഡി സതീശന്‍
പ്രതിപക്ഷ നേതാവ്

By

Published : Apr 8, 2023, 12:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട പെര്‍മിറ്റ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധാരണക്കാരന് കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നതെങ്കില്‍ പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധനയും കടുത്ത പ്രതിസന്ധിയാവുകയാണ്.

ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും വിലക്കയറ്റം നിലനില്‍ക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ച് പാവപ്പെട്ടവന്‍റെ നടുവൊടിക്കുകയാണ്. ഇത്തരത്തില്‍ നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്‍റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അനാവശ്യചെലവുകളും സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ തലയിലേക്ക് നേരിട്ട് അടിച്ചേല്‍പ്പിക്കുന്ന നികുതിക്കൊള്ളയാണ് ഈ വര്‍ഷത്തെ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ 5000 കോടിയുടെ നികുതിക്കൊള്ള പ്രബല്യത്തില്‍ വരികയും ചെയ്‌തു. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന സാധാരണക്കാരനെ സര്‍ക്കാര്‍ വീണ്ടും ഞെക്കിപ്പിഴിയരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.

പെര്‍മിറ്റ് നിരക്ക് വര്‍ദ്ധന ഇങ്ങനെ : വീട് വയ്ക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്‌ക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 150 ചതുരശ്ര മീറ്റര്‍ വീട് വയ്ക്കാന്‍ നേരത്തെ നല്‍കേണ്ട അപേക്ഷ ഫീസ് 30 രൂപയും പെര്‍മിറ്റ് ഫീസ് 525 രൂപയുമായിരുന്നു. വര്‍ദ്ധന വന്നതോടെ അത് അപേക്ഷ ഫീസ് 1000 രൂപയായും പെര്‍മിറ്റ് ഫീസ് 7500 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. 15 ഇരട്ടിയുടെ നിരക്ക് വര്‍ധനവാണ് നിലവില്‍ വന്നിരിക്കുന്നത്.

നഗരസഭ പരിധിയില്‍ നേരത്തെയുണ്ടായിരുന്ന അപേക്ഷ ഫീസ് 30 രൂപയും, 150 ചതുരശ്ര മീറ്റര്‍ വീടിന് പെര്‍മിറ്റ് ഫീസ് 525 രൂപയുമായിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കനുസരിച്ച് അപേക്ഷ ഫീസ് 1000 രൂപയിലേക്ക് ഉയരും. പെര്‍മിറ്റ് ഫീസ് 10,500 ആകും. കോര്‍പറേഷന്‍ പരിധിയില്‍ വര്‍ധനവിന് മുന്‍പ് നല്‍കേണ്ടിയിരുന്ന അപേക്ഷ ഫീസ് 50 രൂപയായിരുന്നു. 150 ച. മീറ്റര്‍ വരെയുള്ള വീടിന് പെര്‍മിറ്റ് ഫീസ് 750 രൂപയും. നിരക്ക് വര്‍ധന വരുന്നതോടെ അപേക്ഷ ഫീസ് 50 രൂപയില്‍ നിന്നും 1000 രൂപയിലേയ്ക്ക് ഉയരും. പെര്‍മിറ്റ് ഫീസിനത്തില്‍ 15,000 രൂപ അടയ്ക്കേണ്ടി വരും.

MORE READ:'കെട്ടിടത്തിന്‍റെ പെര്‍മിറ്റ് ഫീസും വസ്‌തു നികുതിയും വര്‍ധിപ്പിക്കും': മന്ത്രി എം ബി രാജേഷ്

250 ച. മീറ്റര്‍ വീടാണ് നിര്‍മിക്കുന്നതെങ്കില്‍ പഞ്ചായത്തുകളില്‍ 1780 രൂപയില്‍ നിന്നും 26,000 രൂപയിലേയ്ക്കും നഗരസഭകളില്‍ 1780 ല്‍ നിന്ന് 31,000 ത്തിലേക്കും കോര്‍പറേഷനുകളില്‍ 2550 ല്‍ നിന്നും 38500 ലേക്കും വര്‍ധിക്കും. ഇത്തരത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ഫീസിനത്തില്‍ വരുത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details