തിരുവനന്തപുരം: തീരമേഖലയിലെ രൂക്ഷമായ കടലാക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് കടലാക്രണത്തിന് ശാശ്വത പരിഹാരം കാണുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ബജറ്റിലൂടെ 12000 കോടി രൂപ തീരദേശ മേഖലയ്ക്ക് പ്രഖ്യാപിച്ചെങ്കിലും 12 രൂപയെങ്കിലും ചെലവഴിച്ചോ.
കടലാക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി.സതീശന്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ബജറ്റിലൂടെ 12000 കോടി രൂപ തീരദേശ മേഖലയ്ക്ക് പ്രഖ്യാപിച്ചെങ്കിലും 12 രൂപയെങ്കിലും ചെലവഴിച്ചോയെന്നും വി.ഡി.സതീശന്‍
വി.ഡി.സതീശന്‍
ALSO READ: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
കടലാക്രണത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ ഒരു പഠനത്തിനു പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടില്‍ പുലിമുട്ട് നിര്‍മിച്ചും ഹാര്‍ബറുകള്‍ നിര്‍മിച്ചും തീരം സംരക്ഷിക്കുമ്പോള്‍ കേരളത്തില്‍ 30 മുതല്‍ 50 മീറ്റര്‍വരെ തീരത്തേക്ക് കടല്‍ കയറുകയാണെന്ന് സതീശന്‍ പറഞ്ഞു.
Last Updated : Jun 1, 2021, 2:27 PM IST