കേരളം

kerala

ETV Bharat / state

'ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും': വിഡി സതീശന്‍ - അനിൽ ആൻ്റണി

ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്ന നടപടി ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

VD Sateesan criticized BJP leaders  BJP leaders Bishop house visits  VD Sateesan  Opposition leader VD Sateesan  Easter wishes  ബിഷപ്പ് ഹൗസുകള്‍  ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത്  ഈസ്‌റ്റര്‍ ആശംസകള്‍  വിഡി സതീശന്‍  കേരളത്തിലെ ബിജെപി നേതാക്കള്‍  ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി  പ്രതിപക്ഷ നേതാവ്  ബിജെപി  ക്രൈസ്‌തവ വിരുദ്ധ നിലപാടുകള്‍  ക്രിസ്‌തുമസ്  ലത്തീൻ അതിരൂപത  ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ്  മുരളീധരൻ  ബിഷപ്പ്  അനിൽ ആൻ്റണി
ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും

By

Published : Apr 9, 2023, 6:00 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്‌തത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇരട്ടത്താപ്പെന്ന് വിമര്‍ശനം:ക്രൈസ്‌തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിഷപ്പ് ഹൗസുകളിലെത്തിയുള്ള ബിജെപി നേതാക്കളുടെ ഈസ്‌റ്റര്‍ ആശംസ. ക്രിസ്‌തുമസ് ആരാധന പോലും തടസപ്പെടുത്തി നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളും വൈദികരും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും അക്രമിക്കപ്പെടുകയും ജയിലുകളിലുമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ലോകാരാധ്യയായ മദർ തെരേസയ്‌ക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് ആർഎസ്എസ് ഇന്നും പിന്നോക്കം പോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടും, പരിപാടി കൊച്ചിയില്‍

രാഷ്‌ട്രീയ സന്ദര്‍ശനമോ?:അതേസമയം ഈസ്‌റ്റര്‍ ദിനമായ ഇന്ന് ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈസ്‌റ്റർ ദിനത്തിലെ സ്വാഭാവികമായ സന്ദർശനം മാത്രമാണെന്നും ഈസ്‌റ്ററിൽ എന്ത് രാഷ്ട്രീയമെന്നും സന്ദർശനത്തിന് ശേഷം മുരളീധരന്‍ പ്രതികരിക്കുകയും ചെയ്‌തു. ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി രാജേഷും മന്ത്രി വി.മുരളീധരനൊപ്പമുണ്ടായിരുന്നു. മുരളീധരനെ പൊന്നാടയണിയിച്ചായിരുന്നു ആർച്ച് ബിഷപ്പ് സ്വീകരിച്ചത്. മാത്രമല്ല ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോയ്ക്ക് മുരളീധരൻ ആശംസ കാർഡുകളും കൈമാറിയിരുന്നു.

അനില്‍ ആന്‍റണിയെ ഉയര്‍ത്തിക്കാട്ടി: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തില്‍ മന്ത്രി വി.മുരളീധരന്‍ മുമ്പ് പ്രതികരിച്ചിരുന്നു. ക്രൈസ്‌തവ വിശ്വാസിയായ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം ഹിന്ദുക്കളെ മാത്രമാണ് ബിജെപി അംഗീകരിക്കുക എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അനിൽ ആൻ്റണിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്. അത് ബിജെപിയുടെ സ്ഥാപക ദിനത്തിൽ ആയതിനാൽ തന്നെ മധുരം ഇരട്ടിയാകും. കുടുംബത്തിന്‍റെ കീഴ്‌വഴക്കങ്ങൾക്കപ്പുറമായി നാടിൻ്റെ താത്‌പര്യങ്ങൾ ഉയർത്തിപ്പിടിച്ച് നിലപാടെടുത്തിരുന്ന ആളാണ് അനിലെന്നും മുരളീധരൻ പറഞ്ഞു.

നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്‍റെ നേതൃത്വത്തെയും അംഗീകരിക്കുന്ന നിരവധി ആളുകൾ ഇനിയും ബിജെപിയിലേക്ക് എത്തുമെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാറ്റത്തിന്‍റെ സൂചനയാണ് അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം. ഹൈന്ദവ വിഭാഗത്തിൽ പെടാത്തവരെ ബിജെപി സ്വാഗതം ചെയ്യില്ലെന്നതാണ് ബിജെപിക്കെതിരെ ഉയർത്തുന്ന പ്രചാരണമെന്നും എന്നാൽ ഇനിയത് നിലനിൽക്കില്ലെന്നും വി.മുരളീധരന്‍ കൂട്ടിച്ചേർത്തിരുന്നു.

Also Read: 'യേശുവിനെ ഒറ്റിയ യൂദാസിന്‍റെ ദിനം'; അനില്‍ ആന്‍റണിയെ സൈബറിടത്തില്‍ കടന്നാക്രമിച്ച് നേതാക്കളും പ്രവര്‍ത്തകരും

ABOUT THE AUTHOR

...view details