തിരുവനന്തപുരം: മലയാള സിനിമ-നാടക വേദിയിലെ അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി ലളിതയെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് പരാമര്‍ശം.
അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രിയയിരുന്നു. സ്വാഭാവിക അഭിനയത്തിന്റെ പാഠശാലയാണ് കെ.പി.എസി ലളിതയെന്നും അദ്ദേഹം കുറിച്ചു.