കേരളം

kerala

ETV Bharat / state

പഴയ പിണറായിയേയും പുതിയ പിണറായിയേയും പ്രതിപക്ഷത്തിന് ഭയമില്ല; സഭയില്‍ മുഖ്യമന്ത്രിയെ ഉന്നംവച്ച് വിഡി സതീശന്‍

പ്രതിപക്ഷ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും, പഴയ പിണറായി വിജയനെയും പുതിയ പിണറായി വിജയനെയും പ്രതിപക്ഷത്തിന് ഭയമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ കുറ്റപ്പെടുത്തലുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍

VD Sateesan attacks CM Pinarayi Vijayan  CM Pinarayi Vijayan on Legislative assembly  Legislative assembly  Legislative assembly latest news  Opposition Leader VD Sateesan  Old and New Pinarayi Vijayan  പഴയ പിണറായിയെയും പുതിയ പിണറായിയെയും  പ്രതിപക്ഷത്തിന് ഭയമില്ല  സഭയില്‍ മുഖ്യമന്ത്രിയെ ഉന്നംവച്ച്  പ്രതിപക്ഷ സമരങ്ങള്‍  പിണറായി വിജയനെ  മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ കുറ്റപ്പെടുത്തല്‍  പ്രതിപക്ഷനേതാവ്  സതീശന്‍  മുഖ്യമന്ത്രി  യൂത്ത് കോണ്‍ഗ്രസ്  യൂത്ത് ലീഗ്  സ്റ്റാലിന്‍റെ റഷ്യ
സഭയില്‍ മുഖ്യമന്ത്രിയെ ഉന്നംവച്ച് വി.ഡി സതീശന്‍

By

Published : Feb 27, 2023, 3:35 PM IST

Updated : Feb 27, 2023, 6:29 PM IST

മുഖ്യമന്ത്രിയെ ഉന്നംവച്ച് വിഡി സതീശന്‍

തിരുവനന്തപുരം: ഏതെല്ലാം രീതിയിലുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്നാലും സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി ഭീകരതയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫിസും എകെജി സെന്‍ററും നിര്‍ദേശിക്കുന്ന തരത്തിലുള്ള സമരത്തിന് യുഡിഎഫിനെ കിട്ടില്ല. നികുതി കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരം മുഖ്യമന്ത്രിക്കെതിരായ സമരം എന്നു വരുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് നിയമസഭയില്‍ അടിന്തര പ്രമേയ നോട്ടിസിന്മേലുള്ള ചര്‍ച്ചയില്‍ സതീശന്‍ ആരോപിച്ചു.

ഭയം കറുപ്പിലൊതുങ്ങുന്നില്ല:പ്രതിപക്ഷ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം. എകെജി തന്നെ എതിര്‍ത്തിട്ടുള്ളതും നിയമവിരുദ്ധമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതുമായ കരുതല്‍ തടങ്കലുമായാണ് പൊലീസ് സമരക്കാരെ നേരിടുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ നിയമവിരുദ്ധ കരുതല്‍ തടങ്കലിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് ഒന്നോ രണ്ടോ യൂത്ത് കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ ഭയമാണ്. കറുത്ത വസ്‌ത്രത്തെ മാത്രമല്ല, ഇപ്പോള്‍ വെളുപ്പിനെയും മുഖ്യമന്ത്രിക്കു ഭയമാണെന്നും വെളുത്ത ഖദറിട്ട കോണ്‍ഗ്രസുകാരെയും അറസ്‌റ്റ് ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാള്‍ സമരത്തെ ഭയക്കുന്നതെന്തിന്:ഇത് സ്റ്റാലിന്‍റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. പ്രതിപക്ഷത്തിനു സത്യഗ്രഹം മാത്രമേ അറിയൂ എന്നു പറഞ്ഞ് ആക്ഷേപിച്ച മുഖ്യമന്ത്രിക്ക് കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ ചാവേര്‍ സ്‌ക്വാഡ് എന്നു പറയേണ്ടി വന്നു. പ്രതിപക്ഷ സമരം ഒരാള്‍, രണ്ടാള്‍, മൂന്നാള്‍ മാത്രമുള്ള സമരമാണെങ്കില്‍ ഉറങ്ങിക്കിടക്കുന്നവരെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നതെന്തിനാണെന്നും ഒരാളും രണ്ടാളും മാത്രമേ സമരത്തിനുള്ളൂവെങ്കില്‍ മുഖ്യമന്ത്രി 42 വാഹനങ്ങളുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നതെന്തിനാണെന്നും വി.ഡി സതീശന്‍ ചോദ്യമുന്നയിച്ചു.

ഇനി സമരമാണെന്ന് സമ്മതിക്കാമോ: എന്തിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ആയിരക്കണക്കിന് പൊലീസുകാരുടെ സുരക്ഷ. കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലിരുന്ന് പൊലീസ് ലാത്തി കൊണ്ട് തലയ്ക്കടിച്ച് ആന്തരിക രക്തസ്രാവമുണ്ടാക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ സമരത്തിന് ആളില്ലെന്ന് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിക്ക് കളമശേരിയില്‍ 500 ലേറെ ആളുകള്‍ പങ്കെടുത്ത പ്രതിഷേധത്തെ സമരം എന്ന് സമ്മതിക്കേണ്ടി വന്നില്ലേ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ആ സമരത്തെ പൊലീസ് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കളമശേരിയില്‍ സമരം ചെയ്‌ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച എസ്എച്ച്ഒയാണ് ഷാഫി പറമ്പില്‍ എംഎല്‍എയെയും കയ്യേറ്റം ചെയ്‌തത്. ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതിലൂടെ പൊലീസ് അതിക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശന്‍ അറിയിച്ചു.

ഒരു കല്ലുപോലും എറിയില്ലെന്ന് ഗ്യാരന്‍റി: കറുത്ത വസ്‌ത്രം ധരിച്ച നിരവധി പേര്‍ അറസ്‌റ്റിലായി. എറണാകുളത്ത് കറുത്ത ചുരിദാര്‍ ധരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇത്രയധികം ഭയചകിതനായി കഴിയുന്ന മുഖ്യമന്ത്രിക്കു നേരെ ഒരു കൊച്ചു കല്ലുപോലും വലിച്ചെറിയില്ല എന്ന ഗ്യാരന്‍റി യുഡിഎഫ് നല്‍കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പഴയ പിണറായി വിജയനെയും പുതിയ പിണറായി വിജയനെയും പ്രതിപക്ഷത്തിന് ഭയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് ഭയമാണെങ്കില്‍ വീട്ടിലിരിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയ്ക്ക് പണ്ടായിരുന്നെങ്കില്‍ താന്‍ മറുപടി പറയുമായിരുന്നു എന്നും ഇപ്പോള്‍ പറയുന്നില്ലെന്നുമുള്ള നിയമസഭയിലെ പിണറായി വിജയന്‍റെ അഭിപ്രായത്തിന്‍ മേലായിരുന്നു സതീശന്‍റെ ഈ പ്രതികരണം.

Last Updated : Feb 27, 2023, 6:29 PM IST

ABOUT THE AUTHOR

...view details