തിരുവനന്തപുരം :സംസ്ഥാനത്ത് നടക്കുന്നത് 'സെൽഭരണ'മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂരിൽ ബോംബ് പൊട്ടി തലയോട്ടി തകർന്ന് യുവാവ് മരിക്കുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ബോംബുണ്ടാക്കുമെന്ന് പറഞ്ഞ സി.പി.എം നേതാക്കൾക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. പൊലീസിനെ പാർട്ടിയുടെ കാൽക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. കേരളം ഭരിക്കുന്നത് സർക്കാരല്ല, ചുവപ്പ് ഭീകരതയാണ്. സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ സമരം നടക്കുന്ന മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം, ഉടമ തന്നെ പൂട്ടി. ഈ കടയിൽ നിന്ന് സാധനം വാങ്ങിയതിൻ്റെ പേരിൽ സി.ഐ.ടി.യു.വിൻ്റെ മർദനമേറ്റ അഫ്‌സല്‍ തൻ്റെ കമ്പ്യൂട്ടർ സ്ഥാപനവും പൂട്ടി.
'ഭരിക്കുന്നത് സർക്കാർ അല്ല, പാർട്ടിയാണ്'