തിരുവനന്തപുരം:പട്ടിണി പാവങ്ങളെ സർക്കാർ പരസ്യമായി കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസുകാർക്ക് ഫൈൻ വാങ്ങാൻ ടാർജറ്റ് നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. മന്ത്രി വി.ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു.
പാവങ്ങളെ പരസ്യമായി കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് വിഡി സതീശൻ - രൂക്ഷ വിമർശനവുമായി വിഡി സതീശൻ
മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബഹിക്ഷ്ക്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി
വിഡി സതീശൻ
എന്നാൽ നിയമസഭയിൽ തൽകാലം പ്രതിഷേധം ഉണ്ടാകില്ല. പ്രധാനപ്പെട്ട നിരവധി വിഷയങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചത്. മന്ത്രിക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.