തിരുവനന്തപുരം: ജർമനിയിലും മ്യാൻമറിലും നടപ്പാക്കിയ കുപ്രസിദ്ധ നിയമങ്ങൾക്ക് സമാനമാണ് പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമമെന്ന് വി.ഡി.സതീശൻ എംഎല്‍എ.
പൗരത്വ ഭേദഗതി നിയമം ജർമനിയില്‍ നടപ്പാക്കിയ കുപ്രസിദ്ധ നിയമങ്ങൾക്ക് സമാനമെന്ന് വി.ഡി.സതീശന്‍ - റോഹിംഗ്യൻ മുസ്ലീം
പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും വി.ഡി.സതീശന്‍ എംഎല്‍എ
ഹിറ്റ്ലർ ജർമനിയിൽ കൊണ്ടുവന്ന പൗരത്വ നിയമത്തിലൂടെ 60 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. മ്യാൻമറിലെ പൗരത്വ നിയമം റോഹിംഗ്യൻ മുസ്ലീങ്ങളെ നീക്കം ചെയ്‌തു. ഇതുപോലെയാണ് പൗരത്വ ഭേദഗതി നിയമവും പാർലമെന്‍റ് കൊണ്ടുവന്നത്. കൃത്യമായ മതവിവേചനമാണ് നിയമത്തിലൂടെ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ആർട്ടിക്കിൾ 13, 14, 15 നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും രാജ്യത്തിന്‍റെ അടിസ്ഥാന ശില തകർക്കുന്നതാണ് നിയമമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.