കേരളം

kerala

ETV Bharat / state

സംഘപരിവാര്‍ തൊപ്പി ചേരുന്നത് സി.പി.എമ്മിന്; വിജയരാഘവന് മറുപടിയുമായി വി.ഡി സതീശന്‍ - പ്രതിപക്ഷ നേതാവ്

സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സി.പി.എമ്മിന് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

vd Satheesan against a vijayaraghavan  The Sangh Parivar hat  Opposition leader VD Satheesan  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  എ വിജയരാഘവൻ
സംഘപരിവാര്‍ തൊപ്പി ചേരുന്നത് സി.പി.എമ്മിന്; വിജയരാഘവന് മറുപടിയമായി വി.ഡി സതീശന്‍

By

Published : Sep 9, 2021, 5:15 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സി.പി.എം- ബി.ജെ.പി ബന്ധത്തിന് പിണറായി വിജയന്‍റെ കാര്യക്കാരനായി നിന്നതിന്‍റെ ജാള്യത മറയ്ക്കാനാണ് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ കോണ്‍ഗ്രസിനു മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കോണ്‍ഗ്രസിന്‍റെ മതേതര നിലപാടില്‍ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സി.പി.എമ്മിന് തന്നെയാണ്. കോണ്‍ഗ്രസിന്‍റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് എ.കെ.ജി സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Also read: ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല, പ്രതിപക്ഷത്തിന് താത്‌പര്യം ഗ്രൂപ്പുകളിയില്‍ : എ വിജയരാഘവന്‍

ABOUT THE AUTHOR

...view details