കേരളം

kerala

ETV Bharat / state

വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; നഷ്‌ടപരിഹാരം നല്‍കുമെന്ന് മന്ത്രി കൃഷ്‌ണൻ കുട്ടി - വി ഡി സതീശൻ

കർഷകരെ അപമാനിക്കുന്ന സംഭവം. കർഷകന് അർഹമായ നഷ്‌ട പരിഹാരം നൽകണമെന്ന് പ്രതിപക്ഷം.

vd satheesan about kseb banana plants cut issue  assembly session  vd satheesan on assembly session  വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി വെട്ടിമാറ്റി  വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം  കെഎസ്ഇബി  കെഎസ്ഇബി വാഴ വെട്ടിയ സംഭവം നിയമസഭയിൽ  kseb banana plants cut issue  kseb banana plants cut  vd satheesan on kseb banana plants cut  കെഎസ്ഇബിക്കെതിരെ വി ഡി സതീശൻ  വൈദ്യുതി മന്ത്രി നിയമസഭയിൽ  കെഎസ്ഇബി വാഴ വെട്ടി
വി ഡി സതീശൻ

By

Published : Aug 8, 2023, 12:29 PM IST

Updated : Aug 8, 2023, 3:30 PM IST

വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ വിശദീകരണം

തിരുവനന്തപുരം : എറണാകുളം ജില്ലയിലെ കോതമംഗലം വാരപ്പെട്ടിയിൽ വിളവെടുപ്പിനായുള്ള വാഴകൾ കെഎസ്ഇബി വെട്ടി നശിപ്പിച്ച വിഷയം ചർച്ച ചെയ്‌ത് നിയമസഭ. കർഷകന് പൂർണമായ നഷ്‌ട പരിഹാരം നൽകണമെന്നും സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

400ഓളം കുലച്ച വാഴകളാണ് കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. ഓണത്തിന് അതിൽ നിന്നും തുക കണ്ടെത്താമെന്ന് കരുതി കടം വാങ്ങിയാണ് കർഷകൻ വാഴ തൈ വാങ്ങിയത്. കർഷകരെ അപമാനിക്കുന്ന തരത്തിൽ വളരെ ദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. പൂർണമായ നഷ്‌ട പരിഹാരം നൽകണം. വാഴയുടെ പൊക്കം 220 കെ വി ലൈനിന് ഭീഷണിയല്ല. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

അതെസമയം, സംഭവത്തിൽ കർഷകന് ഉണ്ടായ നഷ്‌ടം വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. നഷ്‌ട പരിഹാരം നൽകുമെന്ന് തന്നെയാണ് സർക്കാരിന്‍റെ നയം. 220 കെ വി ലൈൻ ട്രിപ്പ്‌ ആയി വാഴത്തോട്ടത്തിന് തീ പിടിച്ച സംഭവമുണ്ടായിട്ടുണ്ട്. 220 കെ വി ലൈനിന് താഴെ ഇതരത്തിൽ വാഴത്തോട്ടം ഭീഷണിയാണെന്നത് വസ്‌തുതയാണ്. എന്നാൽ മുന്നറിയിപ്പില്ലാതെ വെട്ടി നശിപ്പിച്ചത് ശരിയായില്ലെന്നും വൈദ്യുത മന്ത്രി പറഞ്ഞു.

400ൽ ഏറെ ഏത്ത വാഴകളാണ് 220 കെ വി ലൈനിൽ തട്ടിയെന്ന കാരണം പറഞ്ഞ് ഉടമസ്ഥരെ അറിയിക്കാതെ കെഎസ്ഇബി ജീവനക്കാർ വെട്ടി മാറ്റിയത്. സംഭവത്തിൽ എറണാകുളം ജില്ല കലക്‌ടർ എൻ എസ് കെ ഉമേഷ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

വെട്ടിനശിപ്പിച്ചത് വിളവെടുക്കാറായ 406 വാഴകൾ : ഓഗസ്റ്റ് 4നായിരുന്നു കെഎസ്ഇബിയുടെ ക്രൂരത. 220 കെ വി ലൈനിൽ തട്ടിയെന്ന കാരണം പറഞ്ഞ് വിളവെടുക്കാറായ 406 വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനിരത്തിയത്. കോതമംഗലം വാരപ്പെട്ടി സ്വദേശികളായ തോമസും മകൻ അനീഷും ചേർന്ന് നടത്തിയ കൃഷി ഭൂമിയിലാണ് കെഎസ്ഇബിയുടെ അതിക്രമം. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വാഴകൾ വെട്ടി മാറ്റിയത്. കൃഷിമന്ത്രി പി പ്രസാദ് വിഷയത്തിൽ ഇടപെട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്‌ടമാണ് കെഎസ്ഇബിയുടെ നടപടിയിൽ ഉണ്ടായത്. വർഷങ്ങളായി ഇതേ ഹൈടെൻഷൻ ലൈനിന് താഴെയാണ് കൃഷി ചെയ്‌തിരുന്നതെന്നും എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കെഎസ്ഇബി വാഴകണ വെട്ടിമാറ്റിയതെന്നും കർഷകൻ ആരോപിച്ചു. വെള്ളിയാഴ്‌ച ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി കത്തി നശിച്ചതിന് പിന്നാലെയാണ് മൂലമറ്റത്ത് നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വാഴകൾ വെട്ടിമാറ്റിയത്. ഹൈടെൻഷൻ ലൈനുകൾക്ക് ഉണ്ടായിരിക്കേണ്ട ഉയരത്തിൽ കുറവുള്ളതിനാലാണ് വാഴയിലകൾ ലൈനിൽ തട്ടിയതെന്നും കർഷകനായ അനീഷ് പറഞ്ഞു. രണ്ടര ഏക്കറിൽ 1,600 ഏത്തവാഴകളാണ് കൃഷി ചെയ്‌തിരുന്നത്. ഇതിൽ അര ഏക്കറിലുണ്ടായിരുന്ന വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടിക്കളഞ്ഞത്.

Read more :വിളവെടുക്കാറായ 406 വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; ഇടപെട്ട് കൃഷി മന്ത്രി, റിപ്പോർട്ട് തേടി കലക്‌ടർ

Last Updated : Aug 8, 2023, 3:30 PM IST

ABOUT THE AUTHOR

...view details