കേരളം

kerala

ETV Bharat / state

രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല : വിഡി സതീശൻ

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്ന് വിഡി സതീശൻ

VDSATHEESHAN  പ്രതിപക്ഷനേതാവ് വിഡി സതീശന്‍  VD SATHEESHAN ABOUT PINARAYI VIJAYAN  VD SATHEESHAN ABOUT KERALA POLICE  KERALA POLICEE AND PINARAYI VIJAYAN  CONGRESS MARACH  YOUTH CONGRESS MARCH IN NAVA KERALA SABHA  കോൺഗ്രസ് മാർച്ച്  കോൺഗ്രസ് പരിപാടിയിൽ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം  കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ  യൂത്ത് കോൺഗ്രസ് മാർച്ച്  DGP office march  കോൺഗ്രസ് ഡി ജി പി ഓഫീസ് മാർച്ച്  കോൺഗ്രസ് കേരളാ പൊലീസ്
VD Satheesan About the Kerala Police's government support stance D G P office march of congress

By ETV Bharat Kerala Team

Published : Dec 24, 2023, 9:39 AM IST

തിരുവനന്തപുരം: രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ (VD Satheesan on Police Actions). പൊലീസിന്‍റെ നിയന്ത്രണം പൂര്‍ണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധാവി, സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.

എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും പിന്‍മാറില്ല. കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് സ്വീകരിച്ചത്. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചു.

ഇന്നലെ കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി ജി പി ഓഫീസ് മാർച്ചിൽ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത കേരള പൊലീസിന്‍റെ നടപടിക്കെതിരെയാണ് വി ഡി സതീശൻ രൂക്ഷ വിമർശനവുമായി എത്തിയത്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്‌സ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകളാണ് സുധാകരനെതിരെ പൊലീസ് ചുമത്തിയത്.

ജാഥയ്‌ക്ക് നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തർ എന്നിവരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് മർദിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് നവകേരള സദസിന്‍റെ സമാപന ദിവസം കൂടിയായ ഇന്നലെ (ഡിസംബർ 23 ന്) തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിലേക്ക് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.

Also read : കെ സുധാകരൻ ഒന്നാം പ്രതി, വിഡി സതീശനും ശശി തരൂരും മറ്റ് പ്രതികള്‍; ഡിജിപി ഓഫിസ് മാർച്ചില്‍ കേസ് എടുത്ത് പൊലീസ്

ബാരിക്കേഡുകള്‍ തകർത്ത് വടികളും കല്ലും എറിഞ്ഞ് പ്രശ്‌നമുണ്ടാക്കിയ പ്രവർത്തകർക്കെതിരെ 8 തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുതിർന്ന നേതാക്കൾക്കടക്കം സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details