തിരുവനന്തപുരം: പ്രതിഷേധങ്ങളെ കായികമായി നേരിട്ടാൽ മുഖ്യമന്ത്രിയെ തിരുവനന്തപുരം വരെ കരിങ്കൊടി കാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). നവകേരള സദസിന്‍റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്.
കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചുവെന്ന പേരിൽ സിപിഎം - ഡിവൈഎഫ്ഐ ക്രിമിനലുകൾ യൂത്ത് കോൺഗ്രസിന്‍റെയും കോൺഗ്രസിന്‍റെയും പ്രവർത്തകരെ തല്ലിചതച്ചു (DYFI workers attack youth congress KSU workers). വനിതാ പ്രവർത്തകരെ പോലും മർദ്ധിച്ചു. പ്രതിഷേധങ്ങളെ ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.
പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ട്. അതിന്‍റെ പേരിൽ അക്രമം അഴിച്ചു വിടാൻ സിപിഎം ഗുണ്ടകൾക്ക് ആരും അവകാശം നൽകിയിട്ടില്ല. സിപിഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോഴും ചലിക്കാത്ത പോലീസ് ചെയ്‌തത് ക്രിമിനൽ കുറ്റമാണ്.
നവകേരള സദസ് (Navakerala sadas) യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്‍റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വാർത്ത കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
നവകേരള സദസ്സിനെതിരെ വിഡി സതീശന്‍: സാധാരണക്കാരന്‍റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍, നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ്.