തിരുവനന്തപുരം:മന്ത്രിമാരുടെ വിദേശയാത്ര നേട്ടങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അവകാശവാദങ്ങളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രഫീൻ ഉപയോഗിച്ച് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് ധാരണാപത്രമായെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രി ഒരു വർഷം മുമ്പ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ച കാര്യമാണ്.
ലണ്ടനിൽ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഹിന്ദുജയുടെ ആസ്ഥാനം മുംബൈ ആണ്. ഹിന്ദുജയുമായി ചർച്ച നടത്താൻ ലണ്ടനിൽ പോകേണ്ട ആവശ്യമില്ല മുംബൈയിൽ പോയാൽ മതിയെന്നെങ്കിലും അദ്ദേഹത്തിന്‍റെ ഓഫിസ് പറഞ്ഞു കൊടുക്കേണ്ടതാണ്.