കേരളം

kerala

ETV Bharat / state

D.Litt Controversy | ഡി ലിറ്റ് ശിപാർശ തള്ളി വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത് - രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസിയുടെ കത്ത്

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്ത്

VCs letter to Governor denying Presidents d Lit  Vice Chancellors letter to Governor Arif Mohammad Khan  Vice Chancellors letter denying d Lit to the President is out  Presidents D Litt Controversy  ഡി ലിറ്റ് ശിപാർശ തള്ളിയ വൈസ് ചാന്‍സിലറുടെ കത്ത് പുറത്ത്  കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത്  രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസിയുടെ കത്ത്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസിയുടെ കത്ത്
D. Litt Controversy : ഡി ലിറ്റ് ശിപാർശ തള്ളി വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

By

Published : Jan 8, 2022, 1:08 PM IST

തിരുവനന്തപുരം :രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

ഗവണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഇത്തരത്തിലൊരു ഡി ലിറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തതെന്നും കത്തില്‍ വൈസ് ചാന്‍സിലര്‍ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ല കത്ത് നല്‍കിയിരിക്കുന്നത്. സീലും പതിച്ചിട്ടില്ല. ഒരു വെള്ള കടലാസിലാണ് മറുപടി.

ഡി ലിറ്റ് ശിപാർശ തള്ളി വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

ALSO READ:ആരോഗ്യ വകുപ്പ് ആസ്ഥാനത്തുനിന്ന് 500 ലേറെ നിര്‍ണായക ഫയലുകള്‍ അപ്രത്യക്ഷമായി ; വിവാദം പുകയുന്നു

ഡിസംബര്‍ ഏഴിനാണ് കത്ത് നല്‍കിയത്. തൊട്ടടുത്ത ദിവസമാണ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞത്. രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഡി ലിറ്റ് ബിരുദം നല്‍കണമെന്ന തന്‍റെ ആവശ്യം ഇത്തരത്തില്‍ നിരാകരിച്ചതിലുള്ള അമര്‍ഷമാണ് ചാന്‍സിലര്‍ സ്ഥാനം ഒഴിയാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഗവര്‍ണറെ എത്തിച്ചതെന്നാണ് സൂചന.

ഇതിനുശേഷമാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ആരോപിച്ച് രൂക്ഷമായ പ്രതികരണവുമായി ഗവർണര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കത്തിന്‍റെ ആധികാരികത സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details