യൂത്ത് കോൺഗ്രസ്സിന്‍റെ വാഴപ്പിണ്ടി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ വാഴപ്പിണ്ടിക്ക് സ്പീഡ് പോസ്റ്റ് ഓഫീസിൽ പൊലീസിന്‍റെയും ഭക്ഷ്യവകുപ്പിന്‍റെയും വിലക്ക്. കാസർകോട്ടെ ഇരട്ടക്കൊലപാതക സംഭവത്തിൽ ഇടതുപക്ഷ ബുദ്ധിജീവികൾ മൗനം പാലിക്കുന്നതിനെതിരെയാണ് വാഴപ്പിണ്ടി സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി അയക്കാമെന്നസന്ദേശവുമായാണ് യൂത്ത് കോൺഗ്രസിന്‍റെപ്രതിഷേധം.
വാഴപ്പിണ്ടിക്ക് സ്പീഡ് പോസ്റ്റ് ഓഫീസിൽ പൊലീസിന്‍റെ വിലക്ക് - youth congress
നട്ടെല്ലിന് പകരം വാഴപ്പിണ്ടി അയക്കാമെന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ്. വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്‌പീഡ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് നിർദേശം നൽകി.
സാഹിത്യ അക്കാദമിയിൽ വാഴപ്പിണ്ടി വച്ചതിനെ വിമർശിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി മുഖ്യമന്ത്രിക്ക് അയച്ച്നൽകാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ട് വാഴപ്പിണ്ടി സ്പീഡ് പോസ്റ്റ് ആയി അയക്കാനെത്തിയപ്പോഴാണ്പൊലീസിന്‍റെ വിലക്കുള്ള കാര്യം പ്രവർത്തകർ അറിയുന്നത്. വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്‌പീഡ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച പത്ത്യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കാസർകോട് ഇരട്ടക്കൊലയിൽ സാഹിത്യ-സാംസ്‌കാരികപ്രവർത്തകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ സാഹിത്യ അക്കാദമിയിലെത്തി പ്രസിഡന്‍റിന്‍റെ കാറിലും അക്കാദമി ബോർഡിലും വാഴപ്പിണ്ടികൾ സ്ഥാപിച്ചിരുന്നു.