ആലപ്പുഴ: വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള ചില ഗ്രൂപ്പുകൾ മുസ്ലിം സാമുദായത്തിനകത്ത് സംഘർഷാവസ്ഥക്ക് ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വയലാർ രവി കുറ്റപ്പെടുത്തി. മുസ്ലിം സമുദായം എക്കാലവും ഇന്ത്യൻ ദേശീയതയെ അംഗീകരിക്കുന്നതാണ്. എന്നാൽ ചില ഗ്രൂപ്പുകൾ അതിൽ ഉൾപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വെൽഫെയർ പാർട്ടി സാമുദായിക സംഘർഷത്തിന് ശ്രമിക്കുന്നുവെന്ന് വയലാർ രവി - Welfare Party
മുസ്ലിം സമുദായം എക്കാലവും ഇന്ത്യൻ ദേശീയതയെ അംഗീകരിക്കുന്നതാണ്. എന്നാൽ ചില ഗ്രൂപ്പുകൾ അതിൽ ഉൾപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വയലാര്‍ രവി
വെൽഫെയർ പാർട്ടി സാമുദായിക സംഘർഷത്തിന് ശ്രമിക്കുന്നുവെന്ന് വയലാർ രവി
വെൽഫെയർ പാർട്ടിയെ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയുന്നവർക്ക് അങ്ങനെ പറയാൻ അവരവരുടെതായ വ്യക്തമായ കാരണങ്ങളുമുണ്ടാകുമെന്നും വയലാർ രവി പറഞ്ഞു. വയലാർ പണിക്കവീട്ടിൽ സെന്‍റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.