തിരുവനന്തപുരം:വട്ടിയൂർകാവിൽ കെ മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസില്‍ നിയമോപദേശം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ മുരളീധരൻ രാജി വച്ച് ലോക്സഭാംഗമായി കഴിഞ്ഞ പശ്ചാത്തലത്തിൽ കേസിന് പ്രസക്തിയില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യം സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ വഴി അറിയിക്കുക.
വട്ടിയൂർകാവ് തെരഞ്ഞെടുപ്പ്; നിയമോപദേശം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ - ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ തുക മുരളീധരൻ ചെലവഴിച്ചു എന്നു കാട്ടിയാണ് കുമ്മനം കമ്മിഷന് കേസ് നൽകിയത്
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
വട്ടിയൂർകാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കുമ്മനം രാജശേഖരനാണ് മുരളീധരനെതിരെ കേസ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ തുക മുരളീധരൻ ചെലവഴിച്ചു എന്നു കാട്ടിയാണ് കുമ്മനം കമ്മിഷന് കേസ് നൽകിയത്.