കേരളം

kerala

ETV Bharat / state

കേരളം വികസനത്തിലേക്ക് കുതിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ - കോടിയേരി ബാലകൃഷ്‌ണൻ

കിഫ്ബി പദ്ധതികളിലൂടെ സർക്കാർ വികസനത്തിൽ കുതിക്കുകയാണ്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം

By

Published : Sep 29, 2019, 9:17 PM IST

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമഗ്രവും സർവതല സ്‌പർശിയുമായ വികസനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. കിഫ്ബി പദ്ധതികളിലൂടെ സർക്കാർ വികസനത്തിൽ കുതിക്കുകയാണ്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. യു.ഡി.എഫ് ഭരണകാലം അഴിമതി നിറഞ്ഞതായിരുന്നു എന്നും വട്ടിയൂർക്കാവ് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ കോടിയേരി. പാലാരിവട്ടം പാലം, ടൈറ്റാനിയം, സോളാർ, കുംഭകോണം എന്നിങ്ങനെ അഴിമതിയുടെ കണക്ക് നിരവധിയാണ്. എൽ.ഡി.എഫ് സർക്കാർ അഴിമതിക്കെതിരാണ്. അഴിമതിക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം

എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഇടതുമുന്നണി നേതാക്കൾ തുടങ്ങിയവർ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details