കേരളം

kerala

ETV Bharat / state

വട്ടിയൂര്‍ക്കാവില്‍ 15,000 ഇരട്ട വോട്ടുകളെന്ന് കെ. മുരളീധരന്‍ - latest vattiyoorkkavu by election news

ഇരട്ട വോട്ടര്‍മാരിലധികവും ബിജെപി, സിപിഎം അനുഭാവികളാണ്. എന്നാല്‍ ബിജെപിക്കാര്‍ക്ക് ഇരട്ട വോട്ടുണ്ടായിട്ടും സിപിഎം പരാതിപ്പെടാത്തത് താന്‍ മുമ്പ് ഉന്നയിച്ച വോട്ടുകച്ചവടത്തിന്‍റെ തെളിവാണെന്ന് കെ.മുരളീധരന്‍.

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍പട്ടികയില്‍ 15,000ത്തോളം ഇരട്ട വോട്ടുകളെന്ന് കെ.മുരളീധരന്‍

By

Published : Oct 17, 2019, 5:59 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ വോട്ടര്‍പട്ടികയില്‍ 15,000ത്തോളം ഇരട്ട വോട്ടുകളെന്ന ആരോപണവുമായി കെ.മുരളീധരന്‍ എം.പി. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വോട്ടര്‍ പട്ടികയിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതു സംബന്ധിച്ച് ഉടന്‍ പരാതി നല്‍കുമെന്ന് മുരളീധരന്‍ അറിയിച്ചു.

വട്ടിയൂര്‍ക്കാവിലെ ബൂത്ത് നമ്പര്‍ 72ല്‍ ക്രമനമ്പര്‍ 1191, 1192 എന്നിവ ഇരട്ട വോട്ടുകളാണ്. എന്നാല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ വ്യത്യസ്‌തമാണ്. ഇത്തരത്തിലുള്ള അഞ്ചോളം ഉദാഹരണങ്ങള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇരട്ട വോട്ടര്‍മാരിലധികവും ബിജെപി, സിപിഎം അനുഭാവികളാണ്. എന്നാല്‍ ബിജെപിക്കാര്‍ക്ക് ഇരട്ട വോട്ടുണ്ടായിട്ടും സിപിഎം പരാതിപ്പെടാത്തത് താന്‍ മുമ്പ് ഉന്നയിച്ച വോട്ടുകച്ചവടത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ എന്തുകൊണ്ട് ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍ പട്ടികയില്‍ 15,000ത്തോളം ഇരട്ട വോട്ടുകളെന്ന് കെ.മുരളീധരന്‍

ABOUT THE AUTHOR

...view details