തിരുവനന്തപുരം: വട്ടപ്പാറ ഇരട്ടകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാ ഭവനിൽ ആര്യ ദേവനെ (23) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരട്ടകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ - തിരുവനന്തപുരം
തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിന്‍റെ പേരിൽ വഴക്ക് പതിവായിരുന്നു. രാജേഷുമായി പിണക്കത്തിലായ ആര്യ ഒൻപത് മാസമായി അച്ഛന്‍റെ വീട്ടിലായിരുന്നു. ആഴ്‌ചകൾക്കു മുൻപ് രാജേഷ് രാത്രിയിൽ ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു ബഹളം വെച്ചിരുന്നതായി ആര്യയുടെ ബന്ധുക്കൾ പറയുന്നു. ഫോണിൽ കൂടി രാജേഷ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുക്കാർ പറഞ്ഞു.
സ്‌ത്രീധന നിരോധന നിയമ പ്രകാരവും, ആത്മഹത്യാ പ്രേരണ കുറ്റം, ഒരു സ്‌ത്രീയുമായി നിയമപരമായി ബന്ധം നിലനിൽക്കെ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നിരവധി കേസുകളിൽ പ്രതിയാണ് അറസ്‌റ്റിലായ രാജേഷെന്ന് പൊലീസ് പറഞ്ഞു.