കേരളം

kerala

ETV Bharat / state

ആളൊഴിഞ്ഞ വീട്ടിൽ വാറ്റ്; പ്രതി പിടിയിൽ - Vat of spare house The accused is in custody

40 ലിറ്റർ കോടയും നാല് ലിറ്റർ വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടി.

Vat of spare house The accused is in custody  ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റ്; പ്രതി പിടിയിൽ
പ്രതി

By

Published : Apr 8, 2020, 8:48 PM IST

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കര പഴഞ്ചിറയിൽ ആളൊഴിഞ്ഞ വീടിന് പുറകിൽ ചാരായം വാറ്റിൽ ഏർപ്പെട്ടിരുന്ന പ്രതി പൊലീസ് പിടിയിൽ. കഠിനംകുളം ചാന്നാങ്കര ഇടയ്ക്കാട് പഴഞ്ചിറ വീട്ടിൽ സതീശൻ (30) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്. ഇവിടെ നിന്നും 40 ലിറ്റർ കോടയും നാല് ലിറ്റർ വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മദ്യവില്പന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കോടയും വാറ്റ് ചാരായവും കണ്ടെടുത്തത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details