കേരളം

kerala

ETV Bharat / state

തലസ്ഥാന നഗരത്തില്‍ വസന്തോത്സവം - loka kerala sabha

ലോക കേരള സഭയോടനുബന്ധിച്ചാണ് പുഷ്‌പ-ഫല-സസ്യ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വസന്തോത്സവം എന്ന പേരിൽ ജനുവരി മൂന്ന് വരെയാണ് പ്രദർശനം

വസന്തോത്സവം  ലോക കേരള സഭ  കനകക്കുന്ന്  vasanthotsavam  loka kerala sabha  vasanthotsavam inaguration
തലസ്ഥാന നഗരിക്കിനി 'വസന്തോത്സവം'

By

Published : Dec 21, 2019, 11:55 PM IST

Updated : Dec 22, 2019, 1:43 AM IST

തിരുവനന്തപുരം: പല തരം പൂക്കളുടെ വർണങ്ങളും സുഗന്ധവുമായി ഇനി രണ്ടാഴ്‌ച കനകക്കുന്നിൽ വസന്തം. കൃഷി വകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും സഹകരണത്തോടെയാണ് പ്രദർശനം. പുഷ്‌പകൃഷിയെ ഉപജീവനമാർഗമെന്ന നിലയിൽ കാണണമെന്നും പുഷ്‌പ കയറ്റുമതിക്ക് സഹായകമായ നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വസന്തോത്സവം പ്രദര്‍ശനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി മൂന്ന് വരെയാണ് പ്രദർശനം. മേള വൈവിധ്യങ്ങൾ നിറഞ്ഞതാണെന്ന് സന്ദർശകർ പറഞ്ഞു. ജനുവരി ഒന്നു മുതൽ മൂന്നു വരെയാണ് ലോക കേരള സഭ തിരുവനന്തപുരത്ത് നടക്കുക.

തലസ്ഥാന നഗരത്തില്‍ വസന്തോത്സവം
Last Updated : Dec 22, 2019, 1:43 AM IST

ABOUT THE AUTHOR

...view details