വര്‍ക്കല നഗരസഭ ശുചിത്വ പദവി പ്രഖ്യാപന ഉദ്‌ഘാടനം - cleanness status
ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച ഒമ്പത് മാനദണ്ഡങ്ങൾ വർക്കല നഗരസഭ കൃത്യതയോടെ നടപ്പിലാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഹരിത കേരളം മിഷൻ വർക്കല നഗരസഭക്ക് ശുചിത്വ പദവി നല്‍കിയത്.
വര്‍ക്കല നഗരസഭ ശുചിത്വ പദവി പ്രഖ്യാപന ഉദ്‌ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു
തിരുവനന്തപുരം: വർക്കല നഗരസഭ ശുചിത്വ പദവി പ്രഖ്യാപന ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ നിർവഹിച്ചു.
ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച ഒമ്പത് മാനദണ്ഡങ്ങൾ വർക്കല നഗരസഭ കൃത്യതയോടെ നടപ്പിലാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഹരിത കേരളം മിഷൻ വർക്കല നഗരസഭക്ക് ശുചിത്വ പദവി നല്‍കിയത്. വർക്കല നഗരസഭ ചെയർപേഴ്‌സണ്‍ ബിന്ദു ഹരിദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശുചിത്വ പദവി പ്രതിജ്ഞക്ക് എം.എൽ.എ നേതൃത്വം നല്‍കി.