തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധത്തിലെ മുഖ്യ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പുറപ്പെട്ട പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി ഒരു മരണം. പൊലീസ് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്. വർക്കലയിൽ നിന്ന് പണയിൽ കടവിലേക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വർക്കല സിഐ പ്രശാന്ത്, പോലീസുകാരായ പ്രശാന്ത്, എസ്എപി ക്യാമ്പിലെ ബാലു, വള്ളക്കാരൻ വസന്തൻ എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.