തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് എല്ലാവരും സഹകരിക്കണമെന്ന് വിവിധ മത-സാമുദായിക നേതാക്കളുടെ അഭ്യർഥന. രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൈനംദിന ജീവിതം കടുത്ത നിയന്ത്രണത്തിലും. അത്തരം നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വൈറസ് ബാധയെ ചെറുക്കാനാണ് ആരാധനാ ക്രമങ്ങളില്‍ നിയന്ത്രണം വരുത്തിയത്. മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് ജീവനും ജീവിതവും. ഈ ബോധ്യത്തോടെ സഹജീവി സ്നേഹം എന്ന ഉദാത്തമായ മാനവിക വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ് വേണ്ടതെന്നും സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിക്കുന്നുവെന്നും വിവിധ മത- സാമൂദായിക നേതാക്കള്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.
ലോക്ക് ഡൗണിനോട് സഹകരിക്കണമെന്ന് മത-സാമുദായിക നേതാക്കൾ - covid 19
കൊവിഡിനെ ചെറുക്കാനാണ് ആരാധനാ ക്രമങ്ങളില്‍ നിയന്ത്രണം വരുത്തിയതെന്നും ആരോഗ്യ പ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സഹായിക്കണമെന്നും വിവിധ മത-സാമൂദായിക നേതാക്കൾ പ്രസ്‌താവനയിലൂടെ അറിയിച്ചു.
![ലോക്ക് ഡൗണിനോട് സഹകരിക്കണമെന്ന് മത-സാമുദായിക നേതാക്കൾ വിവിധ മത-സാമൂദായിക നേതാക്കൾ കൊവിഡ് കേരളം കൊറോണ മത ചടങ്ങുകൾ ലോക്ക് ഡൗണിനോട് സഹകരിക്കണം മത-സാമൂദായിക നേതാക്കൾ ലോക് ഡൗണ്‍ Various religious- communal leaders r lock down corona religious ceremonies covid 19 thiruvananthapuram news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6579754-thumbnail-3x2-lockdown.jpg)
വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായകമായ ഇടപെടലുകള്‍ നടത്തുക. നമ്മുടെ സ്ഥാപനങ്ങള്‍ അത്തരം പൊതുകാര്യങ്ങള്‍ക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്‍റെ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ നമ്മള്‍ ഓരോരുത്തരും തയ്യാറാകേണ്ടത് അനിവാര്യമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, ആര്‍ച്ച് ബിഷപ് സൂസേപാക്യം തുടങ്ങിയവരാണ് സംയുക്ത പ്രസ്‌താവനയിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥന നടത്തിയത്.