തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും. ഇന്ന് മൂന്ന് വിമാനങ്ങളാണ് എത്തുക. അബുദബിയിൽ നിന്നും ദുബയിൽ നിന്നുമുള്ള വിമാനങ്ങൾ കൊച്ചിയിലും മസ്‌കറ്റിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തുമാണ് എത്തുന്നത്. നാളെ അബുദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസുണ്ട്.
കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും - മസ്‌കറ്റ്
മെയ് 31 വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 25 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്
![കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും vandhe bharath കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും 25 സർവീസുകൾ അബുദാബി മസ്‌കറ്റ് മലേഷ്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7232032-322-7232032-1589694714901.jpg)
കേരളത്തിലേക്ക് ഇന്നും നാളെയുമായി നാല് വിമാനങ്ങളെത്തും
മെയ് 31 വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 25 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മലേഷ്യയിൽ നിന്ന് 19 നും ഫിലിപ്പൈൻസിൽ നിന്ന് 20 നും ഇറ്റലിയിൽ നിന്ന് 21നും അമേരിക്കയിൽ നിന്ന് 23നും ഓസ്ട്രേലിയയിൽ നിന്നും ഉക്രൈനിൽ നിന്നും 25നും തജിക്കിസ്ഥാനിൽ നിന്ന് 27 നും റഷ്യയിൽ നിന്ന് 31 നും കേരളത്തിലേക്ക് പ്രത്യേക വിമാന സർവീസുകൾ ഉണ്ടാവും.