തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരതിന്‍റെ കേരളത്തിലെ ആദ്യ യാത്രയില്‍ 15 സ്റ്റോപ്പുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് വന്ദേ ഭാരതിന്‍റെ ആദ്യ സര്‍വീസ്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയാണ് ട്രെയിന്‍ കാസര്‍കോട്ടേക്ക് പോവുക. തിരുവനന്തപുരത്ത് നിന്ന് 11.12നാണ് ട്രെയിൻ പുറപ്പെട്ടത്.
ഉദ്‌ഘാടന ദിനത്തില്‍ വന്ദേ ഭാരതിന്‍റെ സ്റ്റോപ്പുകള്‍:
സ്റ്റേഷന്‍ | എത്തുന്ന സമയം | പുറപ്പെടുന്ന സമയം |
തിരുവനന്തപുരം സെന്‍ട്രല്‍ | - | 11.12 |
കൊല്ലം | 12.11 | 12.13 |
കായംകുളം | 12.49 | 12.51 |
ചെങ്ങന്നൂര്‍ | 13.11 | 13.13 |
തിരുവല്ല | 13.21 | 13.23 |
കോട്ടയം | 13.35 | 13.37 |
എറണാകുളം ടൗണ്‍ | 15.24 | 15.26 |
ചാലക്കുടി | 16.07 | 16.09 |
തൃശൂര്‍ | 16.35 | 16.37 |
ഷൊര്‍ണൂര്‍ | 17.21 | 17.23 |
തിരൂര്‍ | 18.18 | 18.20 |
കോഴിക്കോട് | 19.15 | 19.17 |
തലശ്ശേരി | 20.16 | 20.18 |
കണ്ണൂര്‍ | 20.43 | 20.45 |
പയ്യന്നൂര്‍ | 21.05 | 21.07 |
കാസര്‍കോട് | 21.59 | - |
വന്ദേ ഭാരതിന്‍റെ പ്രത്യേകതകൾ: അത്യാധുനിക യാത്ര സൗകര്യമാണ് വന്ദേ ഭാരതിന്‍റെ പ്രത്യേകത. പൂർണമായും ശീതികരിച്ച 16 ബോഗികൾ, എക്‌സിക്യൂട്ടീവ് കോച്ചിലെ 180 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന സീറ്റുകൾ, സിസിടിവി സുരക്ഷ, ഫസ്റ്റ് എയ്‌ഡ് ബോക്‌സ്, ഓട്ടോമാറ്റിക് ഡോറുകൾ, വൺ ടച്ച് അലാറം, അത്യാധുനിക സൗകര്യത്തോടെയുള്ള ശുചിമുറികൾ തുടങ്ങിയവ വന്ദേ ഭാരതിന്‍റെ പ്രത്യേകതകളാണ്. ട്രെയിനിന്‍റെ യാത്ര വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ എല്ലാ ബോഗിയിലും പ്രദർശിപ്പിക്കും. അത്യാവശ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള സംവിധാനവും വന്ദേ ഭാരത് ട്രെയിനിൽ ഉണ്ട്. ലോക്കോ പൈലറ്റിന് ക്യാബിനിലിരുന്ന് സിസിടിവിയിലൂടെ എല്ലാ ബോഗികളും നിരീക്ഷിക്കാനും കഴിയും. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളോടൊപ്പം സുരക്ഷയും വന്ദേ ഭാരത് ഒരുക്കുന്നു.