തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന സംസ്ഥാനത്തെ വന്ദേഭാരതിന്‍റെ ആദ്യ സര്‍വീസ് പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും. ചൊവ്വാഴ്‌ച രാവിലെ 10.30നാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസിന് പച്ചകൊടി വീശുക. അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നടത്തുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്ഥിരം സ്റ്റോപ്പില്ലാത്തയിടങ്ങളിലും ട്രെയിന്‍ നിര്‍ത്തുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന സര്‍വീസ് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാകും നിര്‍ത്തുക.