കേരളം

kerala

ETV Bharat / state

വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു - accident

ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം പതിനാറാംകല്ലിൽ  ബുധൻ രാത്രി 10.30നാണ് അപകടം

വാനും  ബൈക്കും  കൂട്ടിയിടിച്ചു  യുവാക്കൾ  മരിച്ചു  തോന്നയ്ക്കലി  van  bike  accident  died
വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

By

Published : Jan 30, 2020, 7:07 PM IST

തിരുവനന്തപുരം:ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ നെല്ലിമൂട് സ്വദേശി ജഗദീഷ്‌കുമാർ(35) , കുറക്കട സ്വദേശി സുജിത്ത്(37) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം പതിനാറാംകല്ലിൽ ബുധൻ രാത്രി 10.30നാണ് അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നും മംഗലപുരത്തേക്കു വരുകയായിരുന്ന വാൻ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെ വന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് വാനിന്‍റെ വശത്തു തട്ടുകയായിരുന്നു. വാനിന്‍റെ അടിയിൽപ്പെട്ട സുജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ദൂരേക്ക് തെറിച്ചുവീണ ജഗദീഷ് കുമാറിന്‍റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐടി മേഖലയിലാണ് ജഗദീഷിന് ജോലി. ഭാര്യ തൃഷ്‌ണ.മകൾ മീനാക്ഷി.

ABOUT THE AUTHOR

...view details