കേരളം

kerala

ETV Bharat / state

പൂന്തുറയിലും സമീപവാർഡുകളിലും  വ്യാപക പരിശോധന - valiyathura

അതിതീവ്ര കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകളിലും ബഫർ സോണുകളായി പ്രഖ്യാപിച്ച ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, വലിയതുറ, വള്ളക്കടവ്, മുട്ടത്തറ വാർഡുകളിലാണ് കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നത്.

തിരുവനന്തപുരം  കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖല  പൂന്തുറ  ബീമാപള്ളി ഈസ്റ്റ്  thiruvananthapuram  valiyathura  buffer zone
പൂന്തുറയിലും സമീപവാർഡുകളിലും പരിശോധന വ്യാപകമാക്കി

By

Published : Jul 9, 2020, 12:11 PM IST

തിരുവനന്തപുരം:കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖലയായ പൂന്തുറയിലും സമീപവാർഡുകളിലും പരിശോധന വ്യാപകമാക്കി. അതിതീവ്ര കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകളിലും ബഫർ സോണുകളായി പ്രഖ്യാപിച്ച ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, വലിയതുറ, വള്ളക്കടവ്, മുട്ടത്തറ വാർഡുകളിലാണ് കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നത്. അതിതീവ്ര കണ്ടെയിൻമെന്‍റ് സോണുകളുമായി അതിർത്തി പങ്കിടുന്ന ബീമാപള്ളി ഈസ്റ്റ് വാർഡിൽ ജനങ്ങൾ ആശങ്കയിലാണെന്ന് വാർഡ് കൗൺസിലർ സജീന ടീച്ചർ പറഞ്ഞു. രാവിലെ ഏഴ് മണി മുതൽ 11 വരെ റേഷൻ കടകൾ പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ ബീമാപള്ളി ഈസ്റ്റ് വാർഡിൽ അരി വിതരണം നടക്കുന്നില്ലെന്ന് വാർഡ് കൗൺസിലർ ആരോപിച്ചു. ബീമാപള്ളി ഹയർ സെക്കണ്ടറി സ്കൂളിലാണ് ശ്രവ പരിശോധന നടക്കുന്നത്. വിടുകളിൽ നാളെ അണുനശീകരണം നടത്തുമെന്നും സജീന ടീച്ചർ പറഞ്ഞു.

മുട്ടത്തറ വാർഡിലും ശ്രവ പരിശോധന ആരംഭിച്ചു. ഇവിടെ രോഗവ്യാപനം കുറവാണെന്നും 50 പേർക്ക് വീതം ശ്രവ പരിശോധന ആരംഭിച്ചതായും മുട്ടത്തറ വാർഡ് കൗൺസിലർ അഞ്ജു പറഞ്ഞു. ബഫർ സോണായ വലിയതുറ വാർഡിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ സമീപ വാർഡുകളിൽ രോഗവ്യാപനമുണ്ടായതോടെ ജാഗ്രതയുടെ ഭാഗമായി ഇവിടെയും നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ബോധവത്കരണ നടപടികൾ വാർഡ് തലത്തിൽ സ്വീകരിച്ചതായും വലിയതുറ വാർഡ് കൗൺസിലർ ഷീബ പാട്രിക് വ്യക്തമാക്കി. വള്ളക്കടവ്, ബീമാപള്ളി വാർഡുകളിലും കർശന ജാഗ്രത തുടരുകയാണ്.

ABOUT THE AUTHOR

...view details