കേരളം

kerala

ETV Bharat / state

വലിയതുറ പാലത്തിന് ചരിവ് ; തൂണുകൾ താഴ്ന്ന നിലയില്‍

പാലത്തിൻ്റെ തൂണുകളിൽ വിള്ളലുകൾ കണ്ടെത്തി.

valiya thura  Valiyathura bridge tilted  Valiyathura bridge  വലിയതുറ പാലത്തിന് ചരിവ്  വലിയതുറ പാലം  തിരുവനന്തപുരം  മഴ  വെള്ളപ്പൊക്കം  റെഡ് അലർട്ട്  ദുരിതാശ്വാസ ക്യാമ്പ്
വലിയതുറ പാലത്തിന് ചരിവ്

By

Published : May 15, 2021, 10:19 AM IST

Updated : May 15, 2021, 10:37 AM IST

തിരുവനന്തപുരം: വലിയതുറ പാലത്തിന് ചരിവ്. തൂണുകളിൽ വിള്ളലുകള്‍ കണ്ടെത്തി. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 20 മീറ്ററോളം ദൂരത്തിൽ തൂണുകൾ താഴ്ന്ന് പാലം ചരിഞ്ഞ നിലയിലാണിപ്പോൾ. ശക്തമായി തുടരുന്ന മഴയിലും കനത്ത തിരയിലും തൂണുകൾക്കുണ്ടായ ബലക്ഷയമാണ് കാരണമെന്നാണ് നിഗമനം. പ്രവേശനം നിരോധിച്ച് പാലം അടച്ചിട്ടിരിക്കുകയാണ്.

വലിയതുറ പാലത്തിന് ചരിവ് ; തൂണുകൾ താഴ്ന്ന നിലയില്‍

Also Read: ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ

സംസ്ഥാനത്തെ മധ്യ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചുവപ്പ് ജാഗ്രത.

Last Updated : May 15, 2021, 10:37 AM IST

ABOUT THE AUTHOR

...view details