കേരളം

kerala

ETV Bharat / state

വാളയാർ കേസ്; ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം - വാളയാർ കേസ്

തിരുവനന്തപുരം വിജിലൻസ് കോടതി മുൻ ജഡ്‌ജി എസ്ഹ.നീഫയാണ് കമ്മീഷൻ ചെയർമാൻ.

വാളയാർ കേസ് ;ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനം

By

Published : Nov 21, 2019, 5:02 PM IST

തിരുവനന്തപുരം: വാളയാറിൽ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനം . ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് തീരുമാനം എടുത്തത് . തിരുവനന്തപുരം വിജിലൻസ് കോടതി മുൻ ജഡ്ജി എസ്.ഹനീഫയാണ് കമ്മീഷൻ ചെയർമാൻ. അന്വേഷണത്തിൽ വന്ന വീഴ്ചകൾ, ആരുടെ ഭാഗത്തു നിന്നാണ് വീഴ്ചയുണ്ടായത് ,വീഴ്ച വരുത്തിയവർക്കെതിരെ എന്ത് നടപടി വേണം തുടങ്ങിയ കാര്യങ്ങൾ കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരും. പോക്സോ കേസുകൾ സംബന്ധിച്ച് വീഴ്ചകൾ ഒഴിവാക്കാൻ കമ്മീഷൻ മാനദണ്ഡങ്ങൾ തീരുമാനിക്കും. അന്വേഷണ പരിധിയിൽ എന്തൊക്കെ വരണം എന്നും കമ്മീഷൻ തീരുമാനിക്കും. ഭാവിയിൽ വീഴ്ച വരാതിരിക്കാനുള്ള കാര്യങ്ങളും ആലോചിക്കും. അതേ സമയം ജുഡീഷ്യൽ കമ്മീഷന് സമയ പരിധി നിശ്ചയിച്ചിട്ടില്ല.

ABOUT THE AUTHOR

...view details