പാലക്കാട്:വടക്കഞ്ചേരി അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. 10 ലക്ഷം രൂപ വീതമാണ് മരണമടഞ്ഞ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കുക. ഇത് എത്രയും വേഗത്തില്‍ നല്‍കാനാനുള്ള നടപടിയാണ് ആരംഭിച്ചത്.
വടക്കഞ്ചേരി ബസ് അപകടം; കെഎസ്‌ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വൈകാതെ ലഭ്യമാക്കും - ഇന്‍ഷുറന്‍സ് തുക
വടക്കഞ്ചേരി അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വൈകാതെ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു
അപകടത്തില്‍ മരിച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരമായ രോഹിത് രാജിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തരമായി തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 10) കൈമാറും. മരണമടഞ്ഞ മറ്റ് രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഷ്‌ടപരിഹാരം നല്‍കാനാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരില്‍ നിന്നും 2014 ലെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്‌ട് പദ്ധതി പ്രകാരം ഈടാക്കുന്ന സെസില്‍ നിന്നാണ് അപകട ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്‌ടപരിഹാരം നല്‍കുന്നത്. രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി ബസ് ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കുന്നത്.