തിരുവനന്തപുരം :സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വാക്‌സിന് ദൗര്‍ലഭ്യം നേരിടുന്നത്.
ഈ ജില്ലകളില്‍ കുറഞ്ഞ തോതില്‍ കൊവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. എന്നാല്‍, കൊവാക്‌സിന്‍ സ്വീകരിക്കുന്നതിന് ആളുകള്‍ തയ്യാറാവുന്നില്ലെന്നാണ് വിവരം. സംസ്ഥാനത്ത് ശനിയാഴ്‌ചത്തേക്ക് 1.4 ലക്ഷം ഡോസ് വാക്‌സിനാണ് ആകെ ശേഖരത്തിലുള്ളത്.
ALSO READ:'പരസ്യ പ്രതികരണം വിലക്കിനുമുമ്പ്' ; കെപിസിസി നോട്ടിസിന് മറുപടി നല്‍കി കെ.പി. അനില്‍കുമാര്‍
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ നടപടിയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ വേഗത കൂട്ടിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ശ്രമം.
എന്നാല്‍, വാക്‌സിന്‍ ക്ഷാമം ഈ പദ്ധതിയ്‌ക്ക് തിരിച്ചടിയാവുകയാണ്. കൂടുതല്‍ ഡോസുകള്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരും. അടിയന്തരമായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.