തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് ഇന്ന് (ജൂലൈ 27) വാക്‌സിൻ വിതരണം ഇല്ല. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണ് ഉള്ളത്. കോഴിക്കോട് 1000 ഡോസാണ് ബാക്കിയുള്ളത്. നാളെ മുതൽ കൂടുതൽ ജില്ലകളിൽ വാക്സിൻ വിതരണം പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി; മൂന്ന് ജില്ലകളിൽ ഇന്ന് വാക്‌സിൻ വിതരണമില്ല - മൂന്ന് ജില്ലകളിൽ ഇന്ന് വാക്‌സിൻ വിതരണമില്ല
നാളെ മുതൽ കൂടുതൽ ജില്ലകളിൽ വാക്സിൻ വിതരണം പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി;മൂന്ന് ജില്ലകളിൽ ഇന്ന് വാക്‌സിൻ വിതരണമില്ല
also read:ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി
വാക്‌സിനായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും എന്ന് വാക്സിൻ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.