കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം : ചൊവ്വാഴ്‌ച ജില്ലകളില്‍ വിതരണം മുടങ്ങും

ഓഗസ്റ്റ് 11-ാം തിയ്യതി വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്തെ വാക്‌സിന്‍റെ കുറവ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

Vaccine shortage in kerala  Vaccine shortage  കേരള കൊവിഡ്  കൊവിഡ്  കോവിഡ്  kerala govt  പിണറായി സര്‍ക്കാര്‍  pinarayi govt.  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  വീണ ജോര്‍ജ്  ആരോഗ്യ മന്ത്രാലം
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം: ചൊവ്വാഴ്‌ച ജില്ലകളില്‍ വിതരണം മുടങ്ങും

By

Published : Aug 9, 2021, 8:54 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന് ക്ഷാമം നേരിടുന്നതിനാല്‍ ചൊവ്വാഴ്‌ച പല ജില്ലകളിലെയും വിതരണം മുടങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുന്നത്.

മറ്റ് ജില്ലകളിൽ വളരെ കുറവ് ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. ഇത് പൂര്‍ണമായും നാളെ വിതരണം ചെയ്യും.

'സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണം'

വാക്‌സിൻ ദൗര്‍ലഭ്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഓഗസ്റ്റ് 11-ാം തിയ്യതി വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്.

സംസ്ഥാനത്തെ വാക്‌സിന്‍റെ കുറവ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം, വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് കുത്തിവയ്‌പ്പ് നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം.

പ്രതിദിനം അഞ്ച് ലക്ഷത്തോളം വാക്‌സിനേഷന്‍

ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ഓഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പ്രതിദിനം അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചതാണ്.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ വിഭാഗത്തിന് പൂര്‍ണമായും ആദ്യ ഡോസ് നല്‍കാന്‍ സാധിക്കും.

ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇന്ന് 2,49,943 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് കുത്തിവയ്‌പ്പ് നല്‍കിയത്.

അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസും 64,24,876 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒരു കുത്തിവയ്‌പ്പും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

ALSO READ:KERALA COVID UPDATES : സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൂടി കൊവിഡ്, 105 മരണം

ABOUT THE AUTHOR

...view details