കേരളം

kerala

ETV Bharat / state

വാക്‌സിന്‍ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് എത്തി

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് വാക്‌സിന്‍ എത്തി  സംസ്ഥാനത്ത് വാക്‌സിന്‍ എത്തി  സംസ്ഥാനത്ത് വാക്‌സിന്‍  വാക്‌സിന്‍  സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം  വാക്‌സിന്‍ ക്ഷാമം  vaccine shortage  covaxine  covishield  covid19  vaccination  കൊവാക്‌സിൻ  കൊവിഷീല്‍ഡ്  കൊവിഡ്  vaccination  covishield  covid19  vaccine shortage  covaxine  വാക്‌സിൻ ലഭ്യത
സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് വാക്‌സിന്‍ എത്തി

By

Published : Jul 28, 2021, 8:59 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം. താത്‌കാലിക പരിഹാരമായി സംസ്ഥാനത്തിന് 9,72,590 ഡോസ് കൊവിഡ് വാക്‌സിന്‍ എത്തി. 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

ജില്ല അടിസ്ഥാനത്തിൽ വാക്‌സിൻ ലഭ്യത

നേരത്തേ എറണാകുളത്ത് 5 ലക്ഷം ഡോസ് കൊവീഷീല്‍ഡ് വാക്‌സിന്‍ എത്തിയിരുന്നു. ഇതിനുപുറമേ 1,72,380 ഡോസ് കൊവിഷീല്‍ഡ് വാക്‌സിൻ, 28,740 ഡോസ് കൊവാക്‌സിൻ എന്നിവ കൂടി ജില്ലയിലേക്ക് എത്തി.

കോഴിക്കോട് 77,220 ഡോസ് കൊവീഷില്‍ഡ് വാക്‌സിനും 20,480 ഡോസ് കൊവാക്‌സിനും എത്തി. കൂടാതെ തിരുവനന്തപുരത്ത് 25,500 ഡോസ് കൊവാക്‌സിൻ നേരത്തേ എത്തിയിരുന്നു. ഇതിനുപുറമേ 1,48,270 ഡോസ് കൊവീഷീല്‍ഡ് രാത്രിയോടെ എത്തും.

കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സർക്കാർ

ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം കുത്തിവയ്‌പ്പ് കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്‌സിന്‍ നാല് ദിവസത്തേക്ക് മാത്രമേയുള്ളൂവെന്നും അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

വാക്‌സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് ആവശ്യമായ അളവില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ വാക്‌സിൻ ഉപയോഗ നിരക്ക് വിവരം

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

ALSO READ:വാക്‌സിന്‍ ക്ഷാമത്തിന് നേരിയ ആശ്വാസം ; 25,000 ഡോസ് കൊവാക്‌സിന്‍ എത്തി

സ്ത്രീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 98,77,701 സ്ത്രീകളും 91,21,745 പുരുഷന്‍മാരുമാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേര്‍ക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേര്‍ക്കും 60 വയസിന് മുകളിലുള്ള 73,97,039 പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

അതേസമയം ഒട്ടും കളയാതെ കിട്ടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്‌സിന്‍ അപേക്ഷിച്ച് സംസ്ഥാനത്തിന്‍റെ ഉപയോഗ നിരക്ക് 105.8 ആണ്.

ABOUT THE AUTHOR

...view details