തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിനേഷന്‍ മൂന്ന് കോടി കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്‌ച വരെ 3,01,00,716 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ഉം 23.30 ഉം ശതമാനമാണ്. കേരളത്തിലെ വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദൗര്‍ലഭ്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിട്ടു. എന്നാല്‍ ഇന്നലെ (തിങ്കളാഴ്‌ച) 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ കുത്തിവയ്പ്പ് കാര്യമായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് 2,38,782 കൊവിഡ് കേസുകളില്‍, 12.82% വ്യക്തികള്‍ മാത്രമാണ് ആശുപത്രികളിലോ ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല.
also read: ഗുരുതര രോഗ ലക്ഷണമില്ല, നിപ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ജില്ലകള്‍