കേരളം

kerala

ETV Bharat / state

45 വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷൻ - Vaccination for those over 45 years of age

www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

വാക്സിനേഷന്‍  Vaccination  തിരുവനന്തപുരം  45 വയസിന് മുകളിൽ  നാളെ മുതല്‍ വാക്‌സിനേഷൻ  Vaccination for those over 45 years of age  www.cowin.gov.in
45 വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷൻ

By

Published : Mar 31, 2021, 5:00 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് വാക്സിന്‍ നാളെ മുതല്‍ നല്‍കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്‌തും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്‌തും വാക്സിന്‍ സ്വീകരിക്കാം. രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം.

തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്സിനുകളും എത്തും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കൊവിഡ് വാക്സിന്‍ ഇതുവരെ നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്സിനും 3,15,226 രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 21,88,287 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details