കേരളം

kerala

ETV Bharat / state

V Sivankutty | Vaccination For Teachers: വാക്‌സിനെടുക്കാതെ അധ്യാപകര്‍: നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് - kerala education department v sivankutty

Vaccination For Teachers: അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി.

വിദ്യാഭ്യാസ വകുപ്പ് വി ശിവന്‍കുട്ടി അധ്യാപകര്‍ വാക്‌സിന്‍  Thiruvananthapuram todays news  തിരുവനന്തപുരം വാര്‍ത്ത  kerala education department v sivankutty  Vaccination For Teachers
V Sivankutty | Vaccination For Teachers: വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

By

Published : Nov 28, 2021, 12:56 PM IST

Updated : Nov 28, 2021, 1:22 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യവകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അധ്യാപകര്‍ വാക്‌സിനെടുക്കാത്ത നടപടി ന്യായീകരിക്കാനാവില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അധ്യാപകര്‍ വാക്‌സിനെടുക്കാത്ത വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി.

Students Security Is Important for Kerala Government: വിദ്യാര്‍ഥികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. ചില അധ്യാപകര്‍ വാക്‌സിനെടുക്കാതെ ഇപ്പോഴും സ്‌കൂളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്‌സിനെടുത്തിട്ടില്ല.

ALSO READ:മാരകായുധങ്ങളുമായി വാതില്‍ തകർത്തു; കുറുവ സംഘമെന്ന് സംശയം

അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാലും മതപരമായ കാരണങ്ങളാലുമാണ് വാക്‌സിന്‍ എടുക്കാത്തതെന്നാണ് അധ്യാപകരുടെ വിശദീകരണം. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയില്‍ തീരുമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.

ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കും. മതപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.

Last Updated : Nov 28, 2021, 1:22 PM IST

ABOUT THE AUTHOR

...view details