കാരോട് കാക്കവിള മേലെ കുറയാനുള്ള വീട്ടിൽ ജിബിൻ രാജിന്‍റെ ഭാര്യ വിപിൻഷ മോൾക്കാണ് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്. 2017 ജൂൺ 28 നാണ് കൊല്ലംകോട് സ്വദേശിയായ ജിബിൻരാജിനെ വിപിൻഷാ മോൾ വിവാഹം കഴിച്ചത്. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്. പ്രസവ ശേഷം ഇടതുകാലിൽ ഉണ്ടായ വേദനയും വയറു വേദനയും ആയിരുന്നു ആദ്യ രോഗലക്ഷണമായി കണ്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വിപിൻഷാ മോളുടെ ഇരുവൃക്കകളും തകരാറിലായെന്ന് കണ്ടെത്തുകയായിരുന്നു.
പെയിന്‍റിങ്ങ് ജോലി ചെയ്യുന്ന വിപിൻരാജ് തന്‍റെ മുഴുവൻ സമ്പാദ്യവും ആകെയുള്ള നാല് സെന്‍റ് സ്ഥലവും വീടും പണയപ്പെടുത്തിയും ചികിത്സ നടത്തിയെങ്കിലും വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ ഒരു പരിഹാരവും ഡോക്ടർമാർ നിർദ്ദേശിക്കുന്നില്ല. 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ ചികിത്സ വിപിൻഷായുടെ നിർധന കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.