തിയേറ്ററിൽ ഷോർട്ട് സർക്യൂട്ട്; ഒഴിവായത് വൻദുരന്തം - thiruvananthapuram
ഏസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ.
തിരുവനന്തപുരം:തിരുവനന്തപുരം പാറശാല അതിർത്തിയിലെ കളിയിക്കാവിള തമീൻസ് മാക്സ് തിയേറ്ററിൽ വൻതീപിടിത്തം. ചിത്ര പ്രദർശനത്തിനെത്തിനിടെയാണ് തീപിടിത്തമുണ്ടായത്. പ്രൊജക്ടർ ക്യാബിനുള്ളിലുള്ള ഏസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പ്രൊജക്ടർ യുഎഫ്ഒ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ തീ ആളിപടരുകയായിരുന്നു. പാറശാല, തമിഴ്നാട് ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് തീ നിയന്ത്രിച്ചത്. 60 ലക്ഷത്തോളം വരുന്ന ഉപകരണങ്ങൾ കത്തി നശിച്ചതായി തിയേറ്റർ അധികൃതർ അറിയിച്ചു.