വ്യാജ ചാരായ നിർമ്മാണം നടത്തി വന്ന വയോധികനെഎക്സൈസ് പിടികൂടി. പൂവച്ചൽ കൊണ്ണിയൂർ മരുതംകോട്ടുകുഴി കിഴക്കുംകര വീട്ടിൽ പൊന്നയ്യനാണ്(73)ആര്യനാട് എക്സൈസിന്‍റെ പിടിയിലായത്. 20 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍ എന്നിവയും ഒരു നാടൻ തോക്കും ഇയാളുടെ പക്കല്‍ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു.
വ്യാജ ചാരായ വില്‍പ്പന നടത്തിയ വയോധികൻ പിടിയില്‍ - ആര്യനാട്
വീടിന് പുറത്തിറങ്ങാത്ത ഇയാള്‍ ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന അളവില്‍ വ്യാജ ചാരായം നിര്‍മ്മിക്കുകയും ആവശ്യക്കാര്‍ പൊന്നയ്യന്‍റെ വീട്ടിലെത്തി വാങ്ങിക്കൊണ്ട് പോകുകയുമാണ് പതിവ്.
വ്യാജ ചാരായ വില്‍പ്പന
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, പ്രിവന്‍റീവ് ഓഫീസർമാരായ സതീഷ് കുമാർ, സുധീർഖാൻ, ഷഹാബ്ദീൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.