കേരളം

kerala

ETV Bharat / state

കലോത്സവ സ്വാഗതഗാനത്തിലെ വിവാദ രംഗം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി - V Sivankutty Facebook post on School Kalolsavam

സ്വാഗത ഗാനത്തിലെ വിവാദ രംഗം ഇടതുപക്ഷ സര്‍ക്കാറിന്‍റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കി

report on welcome song of School Kalolsavam  കലോത്സവ സ്വാഗതഗാനത്തിലെ വിവാദ രംഗം  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  സ്‌കൂള്‍ കലോത്സവത്തിലെ വിവാദങ്ങള്‍  വി ശിവന്‍കുട്ടി സ്വാഗത ഗാനത്തിലെ രംഗത്തെകുറിച്ച്  controversy surrounding Kerala School Kalolsavam  V Sivankutty Facebook post on School Kalolsavam
വി ശിവന്‍കുട്ടി

By

Published : Jan 10, 2023, 7:39 PM IST

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വാഗത ഗാന അവതരണം സംബന്ധിച്ച് ഒരാഴ്‌ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയും അന്വേഷണ റിപ്പോർട്ട് തേടിയതിനെ സംബന്ധിച്ച് കുറിപ്പ് വന്നു.

ഒരു സമുദായത്തെ മാറ്റി നിർത്തുന്ന പ്രവണത ഇടതുപക്ഷത്തിന് ഇല്ലെന്നും കലോത്സവത്തിലെ സ്വാഗത ഗാനത്തിൽ ചിത്രീകരിച്ച വിവാദ രംഗം ഇടതുപക്ഷത്തിന്‍റെ നിലപാടല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്ര ടീമിനെ മറ്റു സർക്കാർ പരിപാടികളിൽ നിന്ന് വിലക്കുന്നതിനെ സംബന്ധിച്ചുo പരിഗണനയിൽ ഉണ്ടെന്നും കുറിപ്പിൽ പറഞ്ഞു.

കേന്ദ്ര നേതാക്കളുടെ അടക്കം സർക്കാരിന്‍റെ തന്നെ വിവിധ ചടങ്ങുകളിൽ പരിപാടി അവതരിപ്പിക്കുന്ന സംഘമാണ് മാതാ പേരാമ്പ്ര. ഈ കഴിഞ്ഞ ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു വിവാദ രംഗം ഉൾപ്പെട്ട സ്വാഗത ഗാനം അവതരിപ്പിച്ചത്. സ്വാഗത ഗാനത്തെ സംബന്ധിച്ച വിവാദങ്ങൾ ചെറുതായി ഉണ്ടായിരുന്നത് കലോത്സവത്തിന് ശേഷം ശക്തമാവുകയായിരുന്നു.

എന്നാൽ കലോത്സവം സംഘാടകരും വിദ്യാഭ്യാസ വകുപ്പ് അധികാരികളും റിഹേഴ്‌സല്‍ കണ്ടതിനുശേഷമാണ് സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചതെന്നും ഒരു സമുദായത്തെയും വികലമാക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും മാതാ പേരാമ്പ്ര സംഘാടകർ പറഞ്ഞു. അതേസമയം റിഹേഴ്‌സല്‍ സമയത്ത് കോസ്റ്റ്യൂം ധരിച്ചില്ല എന്നും സ്വാഗത ഗാനത്തിന്‍റെ കോസ്‌റ്റ്യൂ ആണ് വിവാദത്തിന് ഇടയാക്കിയതും എന്നാണ് കലോത്സവ സംഘാടകരുടെ വാദം.

ഫേസ് ബുക്ക് കുറിപ്പ്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി. കലോത്സവ സ്വാഗതഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ നിലപാട് അല്ല. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്‍റെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണ്.

കലോത്സവ ഭക്ഷണത്തിന്‍റെ പേരിൽ ചിലർ വെറുതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മികച്ച കരിയർ റെക്കോർഡുള്ള പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണ്. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം.

ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും ഈ വിഷയത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്ന് അഭിമാനത്തോടെ പറയട്ടെ.

ABOUT THE AUTHOR

...view details