കേരളം

kerala

ETV Bharat / state

ഐടിഐ കോഴ്‌സുകൾ പാസാകുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ തൊഴിൽ മേള സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി - സ്പെക്ട്രം ജോബ് ഫെയർ

ഐടിഐ കോഴ്‌സുകൾ പാസാകുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ എല്ലാ വർഷവും ജില്ലകൾ തോറും സ്‌പെക്‌ട്രം ജോബ് ഫെയർ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

V Sivankutty on spectrum job fair  V Sivankutty  spectrum job fair  minister v sivankutty  മന്ത്രി വി ശിവൻകുട്ടി  ഐടിഐ കോഴ്‌സുകൾ  ഐടിഐ കോഴ്‌സുകൾ തൊഴിൽ സാധ്യത  തൊഴിൽ മേള വി ശിവൻകുട്ടി  സ്പെക്ട്രം ജോബ് ഫെയർ തൊഴിൽ മേള  സ്പെക്ട്രം ജോബ് ഫെയർ  ന്യൂ ജനറേഷൻ കോഴ്‌സുകൾ ഐടിഐ
ഐടിഐ കോഴ്‌സുകൾ പാസാകുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ തൊഴിൽ മേള സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

By

Published : Aug 30, 2022, 1:43 PM IST

തിരുവനന്തപുരം: ഐടിഐ കോഴ്‌സുകൾ പാസാകുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി എല്ലാ വർഷവും ജില്ലകൾ തോറും സ്‌പെക്‌ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധനുവച്ചപുരം ഗവ.ഐടിഐ മാതൃകയിൽ 9 ഐടിഐകൾ കൂടി അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തും. ഗവ.ഐടിഐ ചന്ദനത്തോപ്പ് കൊല്ലം, ഗവ.ഐടിഐ ചെങ്ങന്നൂർ ആലപ്പുഴ, ഗവ.ഐടിഐ ഏറ്റുമാനൂർ കോട്ടയം, ഗവ.ഐടിഐ കട്ടപ്പന ഇടുക്കി, ഗവ.ഐടിഐ ചാലക്കുടി തൃശൂർ, ഗവ.ഐടിഐ മലമ്പുഴ പാലക്കാട്, ഗവ.ഐടിഐ കൊയിലാണ്ടി കോഴിക്കോട് തുടങ്ങിയ ഐടിഐകളാണ് അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക.

സംസ്ഥാനത്ത് പുതുതായി ഐടിഐകൾ സ്ഥാപിക്കുമ്പോൾ പെൺകുട്ടികൾക്ക് കൂടി തൊഴിൽ സാധ്യതകളുള്ള ട്രേഡുകൾ ആരംഭിക്കണമെന്നും ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് ട്രെയിനിങ്ങിന് (ഡിജിറ്റി) നിർദേശം നൽകിയിട്ടുണ്ട്. പുതുതായി 13 ന്യൂ ജനറേഷൻ കോഴ്‌സുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവ ഐടിഐകളിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details