തിരുവനന്തപുരം:സംസ്ഥാനത്ത് മുഴുവൻ സമയ ക്ലാസുകൾ ഏർപ്പെടുത്തിയതിന് ശേഷം മികച്ച രീതിയിൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിലവിൽ റിവിഷൻ ആരംഭിച്ചിട്ടുണ്ട്. പല സ്കൂളുകളിലും അധിക സമയ ക്ലാസുകൾ നടക്കുന്നുണ്ട്. പാഠഭാഗങ്ങൾ ടൈം ടേബിൾ പ്രകാരം പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾക്കുള്ള വാർഷിക പരീക്ഷ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി - സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണസമയം ആരംഭച്ചിതിന് ശേഷമുള്ള വി ശിവന്‍ കുട്ടിയുടെ പ്രതികരണം
കുട്ടികളുടെ യാത്ര പ്രശ്ന്നങ്ങള്‍ പരിഹരിക്കുമെന്നും വി ശിവന്‍ കുട്ടി.
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്തും. അതേസമയം കുട്ടികൾക്ക് യാത്ര പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും. വിദ്യാർത്ഥികൾ ഒന്നിച്ചെത്തുന്നതിൻ്റെ ബുദ്ധിമുട്ട് ചിലയിടങ്ങളിലുണ്ട്. കെഎസ്ആർടിസി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിനായി രണ്ട് ദിവസത്തിനകം കമ്മിറ്റി രൂപികരിച്ച് ഉത്തരവ് ഇറങ്ങും. കമ്മിറ്റി കൂടി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ALSO READ:കവിതയുടെ വിഷ്‌ണുലോകം, ചിന്തകളുടെ കാവ്യലോകം... ഓർമയില്‍ വിഷ്‌ണുനാരായണൻ നമ്പൂതിരി