കേരളം

kerala

ETV Bharat / state

V Sivankutty On KILA Backdoor Appointments കില പിൻവാതിൽ നിയമനം : വിവാദം അവസാനിച്ചെന്നും ചെയർമാൻ വിശദീകരണം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി

KILA Chairman On Backdoor Appointments : കിലയിലെ പിൻവാതിൽ നിയമനത്തിൽ ചെയർമാൻ തന്നെ വിശദീകരണം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty  Kila Backdoor Appointments  KILA  KILA CONTROVERCY  KILA chairman On Backdoor Appointments  മന്ത്രി വി ശിവൻകുട്ടി  കില പിൻവാതിൽ നിയമനം  കില പിൻവാതിൽ നിയമന വിവാദത്തിൽ വി ശിവൻകുട്ടി  കില ചെയർമാൻ  കില ചെയർമാൻ കെ എൻ ഗോപിനാഥന്‍റെ വിശദീകരണം
Minister V Sivankutty On KILA Backdoor Appointments

By ETV Bharat Kerala Team

Published : Oct 13, 2023, 1:51 PM IST

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്

തിരുവനന്തപുരം : കിലയിൽ പിൻവാതിൽ നിയമനം (KILA Backdoor Appointments ) നടന്നുവെന്ന ആരോപണത്തിൽ വിവാദം അവസാനിച്ചുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) . ആരോപണങ്ങളിൽ കിലയുടെ (Kerala Institute of Local Administration) ചെയർമാൻ തന്നെ വിശദീകരണം നൽകിയെന്ന് മന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കാലത്ത് കിലയിൽ തൊഴിൽ ലഭിച്ച ഡിവൈഎഫ്‌ഐ നേതാവ് അടക്കം 10 ഓളം പേരുടെ നിയമനം സ്ഥിരപ്പെടുത്താൻ നിലവിൽ തൊഴിൽ മന്ത്രിയായ വി ശിവൻകുട്ടി ഇടപെട്ടു എന്നാണ് ആരോപണം.

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനകാര്യ വകുപ്പിന്‍റെ നിർദേശം സർക്കാർ പാലിച്ചില്ലന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ കിലയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് താൽക്കാലികക്കാരായി തുടരാനുള്ള അനുവാദം മാത്രമാണ് സർക്കാരിൽനിന്ന് ലഭിച്ചതെന്നാണ് കില ചെയർമാൻ കെ എൻ ഗോപിനാഥന്‍റെ വിശദീകരണം.

കോൺഗ്രസ് നേതാവായ ഫിലിപ്പ് തോമസ് കിലയുടെ ചെയർമാനായിരുന്ന 2013 മുതൽ പലപ്പോഴായി കരാർ അടിസ്ഥാനത്തിൽ കിലയിൽ തുടരുന്ന മൂന്ന് പേരുടെയും എട്ട് ദിവസ വേതനക്കാരുടെയും താൽക്കാലിക നിയമനം അംഗീകരിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയത്. 2019 ലെ ധനവകുപ്പിന്‍റെ സർക്കുലർ പ്രകാരം രണ്ട് വർഷം വരെ മാത്രമേ താൽക്കാലികക്കാരെ നിലനിർത്താനാകൂ. നിയമനം നീട്ടണമെങ്കിൽ സർക്കാരിന്‍റെ അനുവാദം വേണം.

സെപ്‌റ്റംബർ 20ന് തൊഴിൽ സെക്രട്ടറി ഇറക്കിയത് നിലവിൽ കൺസോളിഡേറ്റഡ് പേയിലും ദിവസ വേതനാടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും നിയമിക്കപ്പെട്ട ജീവനക്കാരുടെ താൽക്കാലിക നിയമന നടപടി സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവ് മാത്രമാണ്. നുണകൾ ആവർത്തിച്ചും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും കിലയെ ആക്ഷേപിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും കെ എൻ ​ഗോപിനാഥ് പറഞ്ഞു.

കില വിവാദത്തിൽ പ്രതിപക്ഷ നേതാവ് :കിലയിലെ പിൻവാതിൽ നിയമന വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോയി അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനവകുപ്പിന്‍റെ നിര്‍ദേശം മറികടന്നാണ് ഡിവൈഎഫ്ഐ വനിത നേതാവിന്‍റെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി ശ്രമിച്ചത്. പബ്ലിസിറ്റി അസിസ്റ്റന്‍റ്, പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്‌തികകളില്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

Read More :VD Satheesan Against V Sivankutty | കിലയിലെ പിൻവാതിൽ നിയമനം : മാന്യതയുണ്ടെങ്കില്‍ വി ശിവൻകുട്ടി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details